
മഞ്ചേരി: മഞ്ചേരിയിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് അഞ്ച് അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ നെല്ലിപ്പറമ്പ് മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം.
ജോലിയിൽ ഏർപ്പെട്ടിരിക്കെ കടന്നലിന്റെ ആക്രമണത്തിനിരയായ തൊഴിലാളികളെ ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ടിയങ്ങാടി വെള്ളപ്പാറക്കുന്ന് കണ്ണൻകുട്ടി (70), ആലങ്ങാട് ലക്ഷ്മി (55), ഗീത (52), വിലാസിനി (53), നെല്ലിപ്പറമ്പ് ഇട്ടിഅക്കി (65) എന്നിവർക്കാണ് പരിക്കേറ്റത്.
