അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പോളിടെക്നിക് വിദ്യാർഥിക്ക് സസ്പെൻഷൻ
കൊല്ലം: പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചെന്ന പരാതിയിൽ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്കെതിരെ പൊലീസ് കേസ്. സംഭവത്തിൽ അച്യുത് എസ്സിനെ കോളേജിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സഹപാഠികളായ വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിനിടെ വിദ്യാർഥി പ്രിൻസിപ്പലിന് മുന്നിൽ കുറ്റം സമ്മതിച്ചതായാണ് വിവരം. തുടർന്ന് കോളേജ് മാനേജ്‌മെന്റും സംഭവത്തിൽ ഇരയായ ഒരു വിദ്യാർഥിനിയും പുനലൂർ പൊലീസിൽ പരാതി നൽകി….
