വൈദ്യുതി ബില്ലിൽ വീണ്ടും ഷോക്ക്; നിരക്കും സർചാർജും കൂടും, പീക്ക് സമയവും മാറും
തിരുവനന്തപുരം: വൈദ്യുതി നിരക്കിലും സർചാർജിലും വർധനയ്ക്ക് വഴിയൊരുക്കുന്ന പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ. അടുത്ത അഞ്ച് വർഷത്തേക്കുള്ള നയം അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ വൈദ്യുതി ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇന്ധന സർചാർജ് ഉൾപ്പെടെയുള്ള അധിക ബാധ്യതകൾ വൈദ്യുതി ബില്ലിൽ പ്രതിഫലിക്കുന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റിന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനകം വിലക്കയറ്റവും നികുതിഭാരവും മൂലം പ്രയാസപ്പെടുന്ന ഉപഭോക്താക്കൾക്ക് പുതിയ താരിഫ് നയം കൂടുതൽ സമ്മർദമുണ്ടാക്കും. പീക്ക്…
