Headlines

കോൺഗ്രസിൽ ഭിന്നത പുകയുന്നു; രമ്യ ഹരിദാസിന്റെ പിഎയും ഡ്രൈവറും രാജിവച്ചു

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രമ്യ ഹരിദാസുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ പേഴ്സണൽ അസിസ്റ്റന്റ് വി. വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിവച്ചു. ചിറയിൻകീഴിൽ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജി. സംഭവത്തോടെ പാർട്ടിക്കുള്ളിൽ രമ്യ ഹരിദാസിനെതിരായ വിമർശനങ്ങൾ ശക്തമായിരിക്കെയാണ് പുതിയ നീക്കം. വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുകയാണെന്നാണ് എംഎൽഎയ്ക്ക് നൽകിയ രാജിക്കത്തിൽ വി. വിമൽ വ്യക്തമാക്കിയത്. എന്നാൽ ജോലിഭാരം മൂലമാണ് വിമൽ രാജിവെച്ചതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ…

Read More