Headlines

വിവാഹത്തെച്ചൊല്ലി തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 19കാരൻ അറസ്റ്റിൽ

ഇടുക്കി: പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായ 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച കേസിൽ 19കാരൻ അറസ്റ്റിലായി. രാജാക്കാട് ഖജനപ്പാറ സ്വദേശി നിഷാന്തിനെയാണ് പൊലീസ് പിടികൂടിയത്. വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.

ബുധനാഴ്ചയാണ് പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ മരിച്ചയാളെ തിരിച്ചറിയുന്നതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമല്ലായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസിന് എത്താനായത്.

യുവതിയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും നേരത്തെയും പ്രതി യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് യുവതി പ്രതിയെ കാണുന്നതിനായി ഇടുക്കിയിലെത്തിയത്.

വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽവെച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മരണം ഉറപ്പാക്കാൻ കല്ലുകൊണ്ട് മുഖത്തടിച്ചതായും തുടർന്ന് ഓട്ടോറിക്ഷയിലുണ്ടായിരുന്ന പെട്രോൾ ഉപയോഗിച്ച് മൃതദേഹം കത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading