ശബരിമല സ്വർണക്കിരീടം കാണാതായിട്ടില്ല; സ്ട്രോങ് റൂമിൽ സുരക്ഷിതമെന്ന് തിരുവാഭരണ കമ്മിഷണർ
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന റിപ്പോർട്ടുകൾ തള്ളി തിരുവാഭരണ കമ്മിഷണർ. യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം ദേവസ്വം കമ്മിഷണർക്ക് കൈമാറിയതായും അറിയിച്ചു. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ സ്വർണക്കിരീടം കാണാതായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം. ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമ്മിഷണർ വ്യക്തമാക്കി. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ ശബരിമലയിൽ സമർപ്പിച്ച സ്വർണക്കിരീടത്തിന് 55.72 പവൻ തൂക്കമുണ്ടെന്നാണ് രേഖകൾ. എന്നാൽ…
