Headlines

മുഖ്യമന്ത്രിയുടെ മഴക്കെടുതി യാത്ര; വിമാനച്ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനി നൽകിയെന്ന് സൂചന

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയുടെ ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ വഹിച്ചതായി സൂചന. യാത്രയ്ക്കായി ഉപയോഗിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ. ജെ. ജോർജിന്റെ കുടുംബ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റേതാണെന്നാണ് വിവരം.

ചിപ്സണിന് കേളചന്ദ്ര ഏവിയേഷൻ നൽകിയ ഇൻവോയ്സ് പ്രകാരം ആകെ 19,88,595 രൂപയാണ് യാത്രാച്ചെലവ്. ഇതിൽ വിമാനച്ചാർജ് 16,85,250 രൂപയും 18 ശതമാനം ജിഎസ്ടിയായി 3,03,345 രൂപയും ഉൾപ്പെടുന്നു.

കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽനിന്നാണ് വിമാനം തിരുവനന്തപുരത്തെത്തിയത്. തുടർന്ന് മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്ക് പോയ വിമാനം പിന്നീട് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുകയായിരുന്നു.

ഏകദേശം ഒൻപത് മണിക്കൂറോളം വിമാനം മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. വിമാനച്ചെലവ് ചിപ്സൺ ഏവിയേഷൻ വഹിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading