Headlines

വിദേശജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്ന പരാതി; ആംസ്റ്റർ ഓവർസീസ് സിഇഒ വിമാനത്താവളത്തിൽ പിടിയിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് പൊലീസ് പിടികൂടിയത്.

അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി മായയാണ് ഒന്നാം പ്രതി.

കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസുള്ള ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലും ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ശാഖകളുണ്ടെന്നാണ് വിവരം. സമാനമായ രണ്ട് തട്ടിപ്പ് കേസുകളിലും പാർവതി മായ പ്രതിയാണ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading