Headlines

ജനൽപാളി അടഞ്ഞതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് മർദനം; സ്കൂൾ ജീവനക്കാരനെതിരെ പരാതി

കൊല്ലം: ജനൽപാളി അടഞ്ഞതിനെച്ചൊല്ലി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ജീവനക്കാരൻ മർദിച്ചതായി പരാതി. കടയ്ക്കൽ കുറ്റിക്കാട്ട് സി.പി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയെയാണ് ജീവനക്കാരനായ രജീഷ് കൈകൊണ്ട് കഴുത്തിന് അടിച്ചതായി ആരോപണം.

ക്ലാസിൽ കാറ്റടിച്ചതിനെ തുടർന്ന് ജനൽപാളി അടഞ്ഞതാണ് മർദനത്തിന് കാരണമെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംഭവത്തിന് പിന്നാലെ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു.

എന്നാൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയിട്ടും രജീഷിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇതോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു.

വിദ്യാർത്ഥി വീണ്ടും സ്കൂളിൽ പരാതി നൽകിയതിനെ തുടർന്ന് ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading