Headlines

മാവേലിക്കരയിൽ വൻ ലഹരിവേട്ട; 14 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

മാവേലിക്കര: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്നതിനിടെ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരെയാണ് ജില്ലാ ഡാൻസാഫ് സംഘവും മാവേലിക്കര പൊലീസും ചേർന്ന് പിടികൂടിയത്.

പ്ലാസ്റ്റിക് സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ചില്ലറ വിൽപ്പനയ്ക്കായി ലഹരിമരുന്ന് വാങ്ങി നാട്ടിലെത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരും വർഷങ്ങളായി ലഹരി കച്ചവടം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ അനന്തു സജി നിരവധി ബൈക്ക് മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മാവേലിക്കര എസ്‌എച്ച്ഒ സബിത ശിവദാസ്, എസ്‌ഐമാരായ സുധീപ്, അംജദ് ഖാൻ, എഎസ്ഐമാരായ നോബിൾ സുനിൽകുമാർ, സീനിയർ സിപിഒ ശാലിനി എസ്. പിള്ളൈ, സിപിഒമാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading