ജന്തർ മന്തർ കേസ്: സൗരവ് ദാസിനും അശുതോഷിനുമെതിരെ അന്വേഷണം ക്രൈംബ്രാഞ്ചിന്; കസ്റ്റഡി നീട്ടി
ന്യൂഡൽഹി: ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്ന കേസിൽ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരായ അന്വേഷണം ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ ഇന്റർസ്റ്റേറ്റ് സെല്ലിന് കൈമാറി. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയതിന് പിന്നാലെയാണ് നടപടി. നിരോധിത മേഖലയിലേക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി അതിക്രമിച്ചു കയറിയെന്ന കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ ഇരുവർക്കുമെതിരായ നടപടികൾ കൂടുതൽ ശക്തമാകുമെന്നാണ് സൂചന. അഞ്ചു ദിവസമായി കസ്റ്റഡിയിലുള്ള ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. ഏഴു ദിവസത്തേക്ക് കസ്റ്റഡി…
