Headlines

പട്ടാപ്പകൽ വയോധികനെ തള്ളിയിട്ട് കവർച്ച; ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ മോഷ്ടാവിനെ പിടികൂടി

ആലുവ: കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പഴ്‌സ് കവർന്നു. 2,500 രൂപയും മറ്റ് രേഖകളും അടങ്ങിയ പഴ്‌സാണ് കവർന്നത്. സംഭവത്തിന് പിന്നാലെ വയോധികനും സുഹൃത്തും മോഷ്ടാവിനെ പിന്തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ പിടികൂടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മരട് സ്വദേശി ആൻറണി (67) ആണ് കവർച്ചയ്ക്കിരയായത്. അങ്കമാലിയിൽ സുഹൃത്തിനൊപ്പം എത്തിയ ആൻറണി വീട്ടിലേക്ക് മടങ്ങുന്നതിനായി ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ ആസാം സ്വദേശി നാരായൺ കളദിയ വയോധികനെ തള്ളിയിട്ട് പോക്കറ്റിൽനിന്ന്…

Read More