Headlines

അപസ്മാര നാടകം കളിച്ച് ജീവനക്കാരെ ആക്രമിച്ചു; തേനി ജയിലിൽനിന്ന് 17 തടവുകാർ ചാടിപ്പോയി

തേനി: അപസ്മാരം അഭിനയിച്ച് ജയിൽ ജീവനക്കാരെ വിളിച്ചുവരുത്തി കൂട്ടമായി ആക്രമിച്ച ശേഷം ഇരുട്ടിന്റെ മറവിൽ 17 തടവുകാർ ജയിൽചാടി. തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ നാലുപേരെ പോലീസ് പിടികൂടി. ശേഷിക്കുന്നവർക്കായി 17 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കി. ഒരേ സെല്ലിൽ കഴിയുകയായിരുന്ന തടവുകാരിൽ ഒരാൾക്ക് കഠിനമായ അസുഖമാണെന്ന് നിലവിളിച്ചാണ് മറ്റുള്ളവർ ജീവനക്കാരെ വിളിച്ചുവരുത്തിയത്. വൈദ്യസഹായം നൽകാനായി സെല്ലിന്റെ വാതിൽ തുറന്നതോടെ തടവുകാർ ജീവനക്കാരെ കൂട്ടമായി ആക്രമിച്ച് കീഴടക്കുകയായിരുന്നു. തുടർന്ന് ജയിൽ…

Read More