Headlines

ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരിച്ചത്. പതിനൊന്നംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് സോണിഷ് പുല്ലൂരാംപാറയിലെത്തിയത്. സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കടവിനോട് ചേർന്ന ആഴമേറിയ കയത്തിൽ സോണിഷ് അകപ്പെടുകയായിരുന്നു. സോണിഷിനെ കാണാതായതോടെ കൂടെയുണ്ടായിരുന്നവർ ബഹളംവച്ചു. തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുഴയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

തിരുവമ്പാടി: ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ മുഫീദയെ ആദ്യം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തിന്…

Read More