Headlines

കാട് കാക്കാൻ ഇനി ഉന്നതിയിലെ കാവൽക്കാർ; രാജ്യത്തെ ആദ്യ ട്രൈബൽ സിവിൽ ഡിഫൻസ് സേനയുമായി കോതമംഗലം

കോതമംഗലം: വനസംരക്ഷണത്തിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും കരുത്തായി ഇനി ആദിവാസി ഉന്നതികളിൽനിന്നുള്ള സിവിൽ ഡിഫൻസ് സേനയും. വനവാസി സമൂഹത്തിൽനിന്ന് അംഗങ്ങളെ കണ്ടെത്തി പരിശീലനം നൽകി സിവിൽ ഡിഫൻസ് സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് കോതമംഗലം അഗ്നിരക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഒരു ഫയർ സ്റ്റേഷൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പരിശീലനം നൽകി സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി സേനയുടെ ഭാഗമാക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര, കല്ലേലി ഉൾപ്പെടെ ഒമ്പതോളം ആദിവാസി ഉന്നതികളിൽനിന്നുള്ളവർക്കാണ് പരിശീലനം നൽകിയത്. 2025 ഓഗസ്റ്റിൽ എറണാകുളം…

Read More