Headlines

വിജിലൻസിലെ രഹസ്യ ഫയലുകൾ ഇനി പുറത്തറിയില്ല; ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം. രാഷ്ട്രീയനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയ ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട കേസുകളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും നിർണായക രേഖകൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണിത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുന്നതിന് നിയന്ത്രണമുണ്ടാകും. വിജിലൻസിലെ ടി1, ടി2 സെക്ഷനുകളാണ് ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്നത്. ഏതെല്ലാം ഫയലുകൾ ഈ…

Read More