പയ്യാമ്പലം ഇനി മാലിന്യമുക്ത മേഖല; നിയമലംഘകർക്ക് പിഴയും കേസും
കണ്ണൂർ: പയ്യാമ്പലം ബീച്ചും പാർക്കും പരിസരപ്രദേശങ്ങളും നിർബന്ധിത മാലിന്യമുക്ത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുകയും പ്രദേശത്തിന്റെ ശുചിത്വം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് നടപടി. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം കേസെടുക്കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണ നിയമം, ഖരമാലിന്യ നിയന്ത്രണ ചട്ടങ്ങൾ, മുനിസിപ്പാലിറ്റി നിയമം, ഭക്ഷ്യസുരക്ഷാ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2026 മേയ് 18-ലെ ഉത്തരവും മേയ് അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച…
