Headlines

ആലപ്പുഴയിൽ തെരുവുനായ ശല്യം രൂക്ഷം: സെൻസസ് ഡ്യൂട്ടിക്കിടെ സൂപ്പർവൈസർക്ക് കടിയേറ്റു

ആലപ്പുഴ : നഗരത്തിൽ സെൻസസ് ഡ്യൂട്ടിക്കിടെ സൂപ്പർവൈസർക്ക് കടിയേറ്റു. ആലപ്പുഴ ചാത്തനാട് മന്നത്ത് ജംഗ്ഷന് സമീപമുള്ള വീട്ടിൽ വച്ചാണ് സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ എച്ച് അമീറിന് നായയുടെ കടിയേറ്റത്.

നായയുടെ ആക്രമണത്തിൽ എന്യൂമറേറ്ററായ ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറായ അമീറിനു കീഴിൽ ആറ് എന്യുമറേറ്റർമാരാണ് ഉള്ളത്. എന്യുമറേറ്റർമാരിൽ ഒരാൾ ഇദ്ദേഹത്തിൻെറ ഭാര്യയും ആര്യാട് എച്ച് എസ് എൽ പി സ്കൂൾ അധ്യാപികയുമായ ഷംനയാണ്. നായ ഷംനയുടെ നേരെ വരുന്നതുകണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply