
കോതമംഗലം: വീട്ടമ്മയെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന പുല്ലാന്തിക്കാടൻ പി.വി. കുര്യാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്മയുടെ ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ വിവരം അറിയിച്ചത്. സർജറിക്ക് ശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്നും വിവരമുണ്ട്.
വിവരമറിഞ്ഞ് കോതമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
