Headlines

വൈദ്യുതി മുടങ്ങി; തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ നിർത്തിവച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നിലവിൽ നടത്തുക.

മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിലുണ്ടായ തകരാറാണ് വൈദ്യുതി തടസത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.

തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സാധാരണ ദിവസങ്ങളിൽ ശരാശരി 24 ശസ്ത്രക്രിയകൾ വരെ ഇവിടെ നടക്കാറുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതോടെ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading