Headlines

ഇ.എസ്.എ വില്ലേജുകളിലെ വനവിസ്തൃതി കണക്കുകൾ പുറത്തുവിടണം: ജോസ് കെ. മാണി

കോട്ടയം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇ.എസ്.എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ നിലനിൽക്കുന്ന ആശങ്കകൾക്ക് പരിഹാരം കാണാൻ ഇ.എസ്.എ പരിധിയിൽ വരുന്ന വില്ലേജുകളിലെ വനവിസ്തൃതിയുടെ കൃത്യമായ കണക്കുകൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.

2014-ലെ കണക്കുകളും നിലവിലെ കണക്കുകളും വില്ലേജ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇ.എസ്.എ സംബന്ധിച്ച് മലയോര മേഖലയിൽ വലിയ ആശങ്കകൾ ഉയർന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.

2014-ൽ സംസ്ഥാനത്തെ ആകെ വനവിസ്തൃതി 8,483.05 ചതുരശ്ര കിലോമീറ്റർ ആയിരിക്കെ, 123 ഇ.എസ്.എ വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്ന് കാണിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുന്ന ഓരോ വില്ലേജിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ യഥാർഥ വിസ്തൃതി സംബന്ധിച്ച കണക്കുകൾ സുതാര്യമായി പ്രസിദ്ധീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. കണക്കുകളിലെ ആശയക്കുഴപ്പം ഒഴിവാക്കി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading