Headlines

നിയമസഭാ കയ്യാങ്കളി കേസ്: ഏഴ് വർഷത്തിന് ശേഷം വിചാരണ നവംബർ 3ന്

തിരുവനന്തപുരം: 2015ൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച നിയമസഭാ കയ്യാങ്കളി കേസിന്റെ വിചാരണയ്ക്ക് ഒടുവിൽ തുടക്കം. തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ നവംബർ മൂന്നിന് വിചാരണ നടപടികൾ ആരംഭിക്കും. മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കളാണ് കേസിലെ പ്രതികൾ.

അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഡയസിൽ കയറി കസേരകൾ മറിച്ചിടുകയും നിയമസഭാ സാമഗ്രികൾക്ക് കേടുപാടുകൾ വരുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

നിയമസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിചാരണ ആരംഭിക്കുന്നത്. വർഷങ്ങളായി നീണ്ടുനിന്ന നിയമനടപടികൾക്ക് ശേഷമുള്ള വിചാരണ രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധേയമായ നിയമപോരാട്ടമായി മാറും.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading