Headlines
News Admin's avatar

News Admin

റേഡിയോളജിസ്റ്റുകൾക്ക് അവസരം

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. എം.ബി.ബി.എസ്, റേഡിയോ ഡയഗ്‌നോസിസില്‍ എം.ഡി/ ഡി.എന്‍.ബി/ ഡി.എം.ആര്‍.ഡി യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 ജനുവരി ഒന്നിന് 60 വയസിന് താഴെയാകണം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റിന്റെയും അസലും പകര്‍പ്പുകളും സഹിതം ജൂണ്‍ 27ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0491…

Read More

ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം

ലക്കിടി അസാപ്പ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം .18 വയസ്സ് പൂര്‍ത്തിയായിരിക്കണം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. അസാപ്പിന്റെ കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടക്കുക. അവസാന തീയതി ജൂണ്‍ 26.ഫോണ്‍:  9495999667,9895967998.രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/1JpphnAaXt7XvdAU6.

Read More

വാർത്താലോകത്ത് പുത്തൻ വെളിച്ചമായി ‘ടെൻസ്റ്റാർ ന്യൂസ്’ പ്രയാണമാരംഭിക്കുന്നു

“വാർത്താലോകത്തെ മിന്നും നക്ഷത്ര”മായി കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി അചഞ്ചല പ്രയാണം തുടരുന്ന ‘ടെൻസ്റ്റാർ ന്യൂസ്’ (Tenstar News), മലയാള ഡിജിറ്റൽ മാധ്യമ രംഗത്തേക്ക് ഔദ്യോഗികമായി ചുവടുവെക്കുകയാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, അത്രമേൽ വേഗത്തിലും എന്നാൽ അങ്ങേയറ്റം കൃത്യതയോടും കൂടി മലയാളിക്ക് വാർത്തകൾ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേവലം ഒരു വാർത്താ പോർട്ടൽ എന്നതിനപ്പുറം, സാമൂഹിക പ്രതിബദ്ധതയുള്ള, ജനപക്ഷത്തു നിൽക്കുന്ന ഒരു ജനകീയ മാധ്യമ സംസ്കാരം വളർത്തിയെടുക്കുകയാണ് ഞങ്ങളുടെ പ്രധാന ദൗത്യം. ഒന്നര പതിറ്റാണ്ടുകാലമായി…

Read More