Headlines

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്;ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ടീമിന്റെ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. തദ്ദേശസ്വയംഭരണവകുപ്പുമായി ചേർന്ന്‌ തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയാണ്‌.ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. തൂഫാൻ ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല…

Read More

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം: വ്യാപാരി വ്യവസായി സമിതി

തിരുവനന്തപുരം: യുപിഐ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്കുമേൽ ഒക്ടോബർ 15 മുതൽ അധിക ഫീസ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. വ്യാപാര രം​ഗത്തും ചെറുകിട വ്യവസായ മേഖലയിലും കടുത്ത പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം വരുന്നത്.ഇത് നിലവിലുള്ള ജിഎസ്ടി നയങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയയും സെക്രട്ടറി ഇ എസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു. യുപിഐ ഇടപാടുകൾക്ക് മേലുള്ള ചാർജ്…

Read More

മലപ്പുറത്ത് സിപിഐ എം പ്രവർത്തകന് വെട്ടേറ്റു; മുസ്ലിം ലീഗിനെതിരെ ആരോപണം

താനൂർ: മലപ്പുറം ഉണ്യാലിൽ വീണ്ടും മുസ്ലിം ലീഗ് അക്രമം. സിപിഐ എം പ്രവർത്തകന് വെട്ടേറ്റു.ഉണ്യാൽ സ്വദേശി ജാറക്കടവത്ത് ജംഷീർ ബാബു(35)വിനാണ് വെട്ടേറ്റത്.പുതിയകടപ്പുറം ഭാഗത്ത് വെച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. മോട്ടോർ സൈക്കിളിൽ പരപ്പനങ്ങാടിയിൽ നിന്നും വരികയായിരുന്ന ജംഷീർ ബാബുവിനെ കാറിൽ പിന്തുടർന്നാണ് അക്രമിസംഘം എത്തിയത്. പുതിയകടപ്പുറം കറുകയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ബൈക്ക് ഇടിച്ചിടുകയായിരുന്നു.ബൈക്കിൽ നിന്നും തെറിച്ചു വീണ ജംഷീർ ബാബുവിനെ അക്രമിസംഘം ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു. തലയ്ക്കും ഇരു കൈകാലുകൾക്കും വെട്ടേറ്റ ജംഷീർ ബാബുവിനെ തിരൂർ…

Read More

ഓപ്പറേഷന്‍ തൂഫാന്‍;ഇതുവരെ അറസ്റ്റിലായത് 11776 പേര്‍,കേസുകളുടെ എണ്ണം 10918 ആയി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11776 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 77 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10918 ആയി. ഇതുവരെ 23925.120 ഗ്രാം എം.ഡി.എം.എയും 1457.401 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 26 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ച്…

Read More

തെളിവുണ്ടെന്ന അവകാശവുമായി സാബു എം ജേക്കബ്

കൊച്ചി: റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെ നിയമപരമായി നേരിടാൻ തന്റെ പക്കൽ 800 പേജുള്ള തെളിവുകളുണ്ടെന്ന് ട്വന്റി20 ലീഡറും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ് വെളിപ്പെടുത്തി. ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവരാനും കുരുക്കാനുമാണ് ഈ രേഖകൾ കൈവശം വെച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം; 9.96 കോടി അനുവദിച്ചു.

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ 9.96 കോടി രൂപ അനുവദിച്ചു. കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ് കോവിഡ് മൂലം മരിച്ച, ബി പി എല്‍ കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നതാണ് പദ്ധതി. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചത്.

Read More

സര്‍ക്കാരില്‍ നിന്ന് എല്ലാത്തിനും മികച്ച പിന്തുണ; മുഖ്യമന്ത്രിയെ പ്രശംസിച്ച് സുരേഷ്​ ഗോപി

തൃശൂര്‍ : കേന്ദ്ര സർക്കാരുമായി മുഖ്യമന്ത്രി വി ഡി സതീശന് നല്ല സഹകരണമാണെന്ന് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്​ഗോപി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മുൻപില്ലാത്ത വിധം സഹായം ലഭിക്കുന്നുവെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെ സുരേഷ്​ഗോപി പുകഴ്ത്തി.റിപ്പോർട്ടർ ടിവി റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം. ഇപ്പോൾ ഏത് ആവശ്യത്തിനും വി ഡി സതീശനെ സമീപിക്കാൻ കേന്ദ്രത്തിനാകുന്നുണ്ടെന്നും കഴിഞ്ഞ 10 വര്‍ഷം ലഭിക്കാത്ത പിന്തുണ പല കാര്യങ്ങൾക്കും കിട്ടുന്നുവെന്നും പറഞ്ഞു.കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് സഹായകമാകുമെന്നും സുരേഷ്…

Read More

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് ഗർഭിണി റോഡിലേക്ക് തെറിച്ചുവീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ; വധശ്രമത്തിന് കേസ്

ചാവക്കാട്: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ഡ്രൈവർ പ്രകാശൻ, കണ്ടക്ടർ കാളിദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേർക്കെതിരെയും വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ(21)യാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ വാതിൽ തുറന്നുകിടന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർഥിനിയാണ് ഫാത്തിമ. ചാവക്കാട്…

Read More

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 44,000 രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: ജില്ലയിലെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 44,000 രൂപ പിടിച്ചെടുത്തു. രേഖകളുടെ മറവിൽ പണം സൂക്ഷിച്ചതായും പരിശോധനയിൽ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ് റൂമിൽ രജിസ്റ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 35,310 രൂപയാണ് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ വിശദീകരണം ലഭിക്കാത്ത 5,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.സബ് രജിസ്ട്രാർ ഓഫീസുകളിലെ വിവിധ സേവനങ്ങൾക്കായി ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

വൈറ്റിലയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ

വൈറ്റില: ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. പിറവത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് രാവിലെ 6.35ഓടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാത്രക്കാർ ഉൾപ്പെടെ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റി യാത്ര തുടർന്നു.

Read More