Headlines

മുഖ്യമന്ത്രിയുടെ യാത്രച്ചെലവ് ആരാണ് വഹിക്കുന്നത്?; വെളിപ്പെടുത്തണമെന്ന് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ചാർട്ടേഡ് വിമാന യാത്രകളുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി. രാജീവ്. ഹെലികോപ്ടർ വാടക പുതുക്കുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയിരിക്കുന്ന കമ്പനിയുടെ ചെലവിലാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതെങ്കിൽ അത് ഗുരുതരമായ കുറ്റമാണെന്നും പി. രാജീവ് ആരോപിച്ചു. അഴിമതിയുടെയും ധൂർത്തിന്റെയും പര്യായമായി യുഡിഎഫ് സർക്കാർ മാറിയെന്നും കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പി. രാജീവ് കുറ്റപ്പെടുത്തി. ഇത്രയും ധിക്കാരത്തോടെ…

Read More

സിഎംആർഎൽ കേസ്: എടുത്തുചാടി എഫ്ഐആർ ഇല്ല; പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി — മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ സർക്കാർ എടുത്തുചാടി നടപടിയെടുക്കില്ലെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരെയും വേട്ടയാടുകയോ പ്രതികാരബുദ്ധിയോടെ നടപടിയെടുക്കുകയോ സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളിൽ അന്വേഷണം നടത്തുക സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. പി.എം.എൽ.എ. നിയമത്തിലെ 66(2) വകുപ്പ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡി.ജി.പിക്ക് നൽകിയ കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് വിഷയം നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറലിനും ഡയറക്ടർ…

Read More

സ്വകാര്യ വ്യക്തികളുടെ ചെലവിൽ യാത്ര ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും ഇനിയും അത്തരം യാത്രകൾ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യാത്രയ്ക്കായി സർക്കാരിന്റെ ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീനാരായണ ഗുരു സമാധി ആചരണത്തിൽ പങ്കെടുത്ത ശേഷം മലപ്പുറത്ത് ആറ് പേർ മരിച്ച സംഭവസ്ഥലത്ത് അതിവേഗം എത്തേണ്ട സാഹചര്യമുണ്ടായതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിമാനയാത്ര സ്പോൺസർ ചെയ്ത…

Read More

എസ്റ്റേറ്റ് വാച്ചറുടെ ആത്മഹത്യയിൽ പ്രതിഷേധം കനക്കുന്നു; മാർച്ചിന് നേരെ ലാത്തിച്ചാർജ്

പാലപ്പിള്ളി: ജോലിസ്ഥലത്തെ ക്രൂരമായ മാനസിക പീഡനത്തിനൊടുവിൽ വനിതാ വാച്ചർ ജീവനൊടുക്കിയ സംഭവത്തിൽ പ്രക്ഷോഭം ആളിക്കത്തുന്നു. തൃശൂർ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വാച്ചർ മഞ്ജുഷയുടെ (41) ദാരുണാന്ത്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷവും പൊലീസ് ലാത്തിച്ചാർജും. എസ്റ്റേറ്റ് ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിവീശലിൽ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. തൃശൂർ കുണ്ടായി ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ വൈദ്യുത ടവറിൽ തൂങ്ങിമരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം…

Read More

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിലും നാടകവേദിയിലും തന്റേതായ സ്വാഭാവിക അഭിനയശൈലിയിലൂടെ ശ്രദ്ധേയയായ പ്രമുഖ നടി സാവിത്രി ശ്രീധരൻ (70) അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വസതിയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.​ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച സാവിത്രി ശ്രീധരൻ, സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ അമ്മ വേഷം ഏറെ പ്രശംസിക്കപ്പെടുകയും, അഭിനയത്തിന് പ്രത്യേക ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും ചെയ്തു.​ തുടർന്ന് ‘ഡാകിനി’…

Read More

മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; എസ്‌.ഐ.ടി രൂപീകരിച്ചു

തിരുവനന്തപുരം: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഉന്നതതല അന്വേഷണത്തിന് കളം ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം രജിസ്റ്റർ ചെയ്തു.​ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ചുമതലപ്പെടുത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക്…

Read More

മാസപ്പടി കേസ്: പിണറായിക്കെതിരെ ഇ.ഡി റിപ്പോർട്ട്; അടിയന്തര ചർച്ച നടത്തി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇ.ഡി) റിപ്പോർട്ട് രാഷ്ട്രീയ കേരളത്തിൽ പുതിയ പോർമുഖം തുറക്കുന്നു. റിപ്പോർട്ടിന്റെ തുടർനടപടികൾ വിലയിരുത്തുന്നതിനും സർക്കാരിന്റെ പ്രതിരോധ തന്ത്രങ്ങൾ മെനയുന്നതിനുമായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അടിയന്തര കൂടിക്കാഴ്ച നടത്തി. ​രാഷ്ട്രീയമായി അതിനിർണായകമായ ഈ വിഷയം സർക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയായി മാറിയിട്ടുള്ള സാഹചര്യത്തിലാണ് ഉന്നതതല ചർച്ച. സംഭവത്തിൽ നിയമപരമായ വശങ്ങളും സത്വരമായി സ്വീകരിക്കേണ്ട തുടർനടപടികളും യോഗം വിശദമായി പരിശോധിച്ചു….

Read More

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച്‌ മുന്‍ മന്ത്രി പി രാജീവ്

തിരുവനന്തപുരം: ചെലവ് വഹിക്കുന്നത് സ്പോണ്‍സര്‍ ആണെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിലാണ് പി രാജീവ് പ്രതികരിച്ചത്. സര്‍ക്കാര്‍ എങ്ങനെയാണ് ഒരു സ്പോണ്‍സറെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക കാരണങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണമാണ് ഉപയോഗിക്കേണ്ടത്. അവിടെ സ്പോണ്‍സര്‍ വരുമ്പോള്‍ സര്‍ക്കാര്‍ മറ്റ് സ്വാധീനങ്ങള്‍ക്ക് വഴങ്ങേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. സ്വാധീനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങളുടെ ചിലവ് സര്‍ക്കാരില്‍ നിന്ന് കണ്ടെത്തുന്നതെന്നും പി രാജീവ് പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ സ്പോണ്‍സറെ കാണാന്‍…

Read More

പ്രിയദർശിനി പദ്ധതി 100 ദിവസം പിന്നിടുന്നു; ചരിത്രനേട്ടവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ സാധ്യമായത്. ഇതിനായി സർക്കാർ 266.53 കോടി രൂപയുടെ യാത്രാസൗജന്യമാണ് ഇതുവരെ നൽകിയത്.​ പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ പ്രയോജനം നേടുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയിൽ പ്രതിദിനം 11.08 ലക്ഷം സ്ത്രീകളായിരുന്നെങ്കിൽ, 13-ാം ആഴ്ച എത്തിയപ്പോഴേക്കും ഇത് 13.93 ലക്ഷമായി…

Read More

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പ്രതികൾക്കെതിരെയാണ് കുറ്റപത്രം.തയ്യാറാക്കിയ കുറ്റപത്രം ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും. സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്നതും ഇതുവരെ പിടികൂടാൻ സാധിക്കാത്തതുമായ സി പി എം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്.കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം…

Read More