Headlines

പിടിച്ചെടുത്ത ഡോളർ തിരികെ വേണം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ ഡോളർ തിരികെ നൽകാനാകില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു. ഡോളറിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത വിദേശ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് തുക തിരികെ നൽകുന്നതിനെ പോലീസ് എതിർത്തത്. അതേസമയം, ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിലും പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു….

Read More

അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിരിക്കുന്നത് ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട് കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല. തുടർന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന…

Read More

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് മുട്ടിൽ വാഴവറ്റയിലെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായി 43.850 ലിറ്റർ വിദേശനിർമ്മിത മദ്യവും വൈനും എക്സൈസ് സംഘം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വീട്ടിൽ നിന്ന് മദ്യം കണ്ടെടുത്തതും, തുടർന്ന് അബ്കാരി നിയമപ്രകാരം കേസെടുത്ത് ആന്റോയെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തതും.തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും, ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ…

Read More