Headlines

പിടിച്ചെടുത്ത ഡോളർ തിരികെ വേണം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ ഡോളർ തിരികെ നൽകാനാകില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഡോളറിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത വിദേശ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് തുക തിരികെ നൽകുന്നതിനെ പോലീസ് എതിർത്തത്.

അതേസമയം, ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിലും പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നോട്ടീസ് നൽകി ആന്റോയെ ചോദ്യം ചെയ്യുകയാണ് പോലീസിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading