സിജെപി പ്രതിഷേധറാലിക്ക് മുംബൈ പൊലീസിന്റെ അനുമതിയില്ല; ‘ജയിൽ ഭരോ’ സമരവുമായി ദീപ്കെ
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്താനിരുന്ന പ്രതിഷേധറാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് ശിവാജി പാർക്കിൽ നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. ശിവാജി പാർക്കിൽ പ്രതിഷേധത്തിന് അനുമതി നൽകാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പൊതുയോഗത്തിന് അനുമതി തേടിയ സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയോട് മുംബൈ നഗരത്തിലെ മറ്റൊരു വേദി കണ്ടെത്തി അനുമതി തേടാനും പൊലീസ് നിർദേശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ…
