Headlines

ഗ്യാനേഷ് കുമാറിന് കേന്ദ്രത്തിന്റെ കവചം; രാജിയില്ലെന്ന് രാജ്നാഥ് സിങ്

ലഖ്നൗ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രതിഷേധങ്ങളുടെ സമ്മർദത്തിന് വഴങ്ങി ഗ്യാനേഷ് കുമാർ രാജിവെക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെയും കോക്രാച്ച് ജനതാ പാർട്ടിയുടെയും (സിജെപി) നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ജനാധിപത്യം അരാജകത്വം സൃഷ്ടിക്കാനുള്ള ലൈസൻസല്ലെന്നും ആരോപിച്ചു. പ്രതിഷേധങ്ങളുടെ ലക്ഷ്യം വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ (എസ്ഐആർ) നടപടിയോ ഗ്യാനേഷ് കുമാറോ അല്ല, മറിച്ച് ഭരണമാറ്റമാണെന്നാണ് രാജ്നാഥ് സിങ്ങിന്റെ വാദം. ലഖ്നൗവിൽ…

Read More

സ്വതന്ത്ര സമ്മർദസംഘമായി സിജെപി തുടരും; ഇന്ത്യ സഖ്യവുമായി പോരാട്ടം ഒരേ ലക്ഷ്യത്തിന്: അഭിജീത് ദീപ്കെ

ന്യൂഡൽഹി: സിജെപി സ്വതന്ത്ര സമ്മർദസംഘമായി തുടരുമെന്നും അതുകൊണ്ട് ഇന്ത്യ സഖ്യത്തിന് എതിരായ നിലപാടാണ് സംഘടനയ്ക്കുള്ളതെന്ന് അർഥമില്ലെന്നും അഭിജീത് ദീപ്കെ. ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണവും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യതയും ലക്ഷ്യമിട്ട് സിജെപിയും ഇന്ത്യ സഖ്യവും നടത്തുന്ന പോരാട്ടം ഒരേ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ (എസ്ഐആർ) നടപടി പിൻവലിക്കൽ എന്നീ ആവശ്യങ്ങളുയർത്തി ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദീപ്കെയുടെ വിശദീകരണം. ഒരേ ആവശ്യങ്ങൾക്കായി രംഗത്തിറങ്ങുമ്പോഴും സിജെപിയും കോൺഗ്രസ്…

Read More