സ്വതന്ത്ര സമ്മർദസംഘമായി സിജെപി തുടരും; ഇന്ത്യ സഖ്യവുമായി പോരാട്ടം ഒരേ ലക്ഷ്യത്തിന്: അഭിജീത് ദീപ്കെ
ന്യൂഡൽഹി: സിജെപി സ്വതന്ത്ര സമ്മർദസംഘമായി തുടരുമെന്നും അതുകൊണ്ട് ഇന്ത്യ സഖ്യത്തിന് എതിരായ നിലപാടാണ് സംഘടനയ്ക്കുള്ളതെന്ന് അർഥമില്ലെന്നും അഭിജീത് ദീപ്കെ. ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണവും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യതയും ലക്ഷ്യമിട്ട് സിജെപിയും ഇന്ത്യ സഖ്യവും നടത്തുന്ന പോരാട്ടം ഒരേ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ (എസ്ഐആർ) നടപടി പിൻവലിക്കൽ എന്നീ ആവശ്യങ്ങളുയർത്തി ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദീപ്കെയുടെ വിശദീകരണം. ഒരേ ആവശ്യങ്ങൾക്കായി രംഗത്തിറങ്ങുമ്പോഴും സിജെപിയും കോൺഗ്രസ്…
