മന്ത്രവാദത്തിന്റെ മറവിൽ പീഡനം; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
എടവണ്ണ: മന്ത്രവാദത്തിന്റെയും വ്യാജചികിത്സയുടെയും മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ ജിലാനി തങ്ങളെ (35) എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെയും മാതാവിനെയും പ്രതി കുണ്ടുതോടുള്ള വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ആഗസ്തിൽ ഇവരോടൊപ്പം നാടുവിട്ടു. ഇരുവരെയും കുറിച്ച്…
