തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം; ഗോവയിലും എസ്ഐആറിൽ അർഹരായവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് പരാതി
പനജി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പുറത്തുവരുന്നതിനിടെ ഗോവയിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നടപടിയിൽ ക്രമക്കേട് നടന്നതായി പരാതി. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരിൽ 97 പേർ അർഹതയുണ്ടായിരുന്നിട്ടും പട്ടികയിൽനിന്ന് പുറത്തായെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടോളം കത്തുകൾ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ഫെബ്രുവരിയിൽ അയച്ച അവസാന കത്തിൽ അർഹതയുണ്ടായിട്ടും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 97 പേരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിരുന്നു. അർഹരായ വോട്ടർമാരെ ഒഴിവാക്കിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം…
