ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദത്തിന് സാധ്യത; കേരളത്തിൽ മഴ വീണ്ടും ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 1 മുതൽ 3 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിനും സമീപത്തെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 31-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും തീവ്ര ന്യൂനമർദമായി…
