പിഎം ശ്രീയിൽനിന്ന് പിന്മാറ്റമില്ല; 1607 കോടിയുടെ കേന്ദ്രവിഹിതം ചൂണ്ടിക്കാട്ടി സർക്കാർ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന നിലപാടിൽ ഉറച്ച് സർക്കാർ. പദ്ധതി നടപ്പാക്കാത്തതിനെത്തുടർന്ന് വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളിലായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1607 കോടി രൂപയോളം കേന്ദ്രവിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും, തുക ലഭ്യമാക്കാൻ പിഎം ശ്രീയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയുടെ തുടർനടപടികൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ), പിഎം ജൻമൻ, ഡയറ്റ്സ് ഓഫ് എക്സലൻസ് തുടങ്ങിയ…
