വിവാഹത്തെച്ചൊല്ലി തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 19കാരൻ അറസ്റ്റിൽ
ഇടുക്കി: പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായ 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച കേസിൽ 19കാരൻ അറസ്റ്റിലായി. രാജാക്കാട് ഖജനപ്പാറ സ്വദേശി നിഷാന്തിനെയാണ് പൊലീസ് പിടികൂടിയത്. വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. ബുധനാഴ്ചയാണ് പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ മരിച്ചയാളെ തിരിച്ചറിയുന്നതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമല്ലായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസിന്…
