ഡൽഹിയിൽ സുരക്ഷാ ഭീതി; വനിതാ കോളേജിൽ ക്ലാസുകൾ ഓൺലൈൻ
ന്യൂഡൽഹി: 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ സുരക്ഷാ ആശങ്ക ഉയർന്നതോടെ ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ ക്ലാസുകൾ ഓൺലൈനാക്കി. ചൊവ്വാഴ്ച മുതലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് തീരുമാനമെന്ന് കോളേജ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കൽക്കാജി മന്ദിറിന് സമീപത്തെ ആസ്ഥ കുഞ്ച് പാർക്കിലാണ് 17കാരി കൂട്ടബലാത്സംഗത്തിനിരയായത്. മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. സംഭവസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ലേഡി ശ്രീറാം കോളേജ് സ്ഥിതി ചെയ്യുന്നത്.സംഭവത്തിന്…
