ജനൽപാളി അടഞ്ഞതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് മർദനം; സ്കൂൾ ജീവനക്കാരനെതിരെ പരാതി
കൊല്ലം: ജനൽപാളി അടഞ്ഞതിനെച്ചൊല്ലി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ജീവനക്കാരൻ മർദിച്ചതായി പരാതി. കടയ്ക്കൽ കുറ്റിക്കാട്ട് സി.പി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയെയാണ് ജീവനക്കാരനായ രജീഷ് കൈകൊണ്ട് കഴുത്തിന് അടിച്ചതായി ആരോപണം. ക്ലാസിൽ കാറ്റടിച്ചതിനെ തുടർന്ന് ജനൽപാളി അടഞ്ഞതാണ് മർദനത്തിന് കാരണമെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംഭവത്തിന് പിന്നാലെ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയിട്ടും രജീഷിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഇതോടെ…
