മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബറടക്കം നാലുപേർ അറസ്റ്റിൽ
മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബറടക്കം നാലുപേരെ മലപ്പുറം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട കർക്കിടകം സ്വദേശി ടി.പി. ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിൻ യൂട്യൂബറാണ്. മലപ്പുറം, വേങ്ങര, മങ്കട മേഖലകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു…
