Headlines

സിഎംആർഎൽ കേസ്: എടുത്തുചാടി എഫ്ഐആർ ഇല്ല; പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി — മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ സർക്കാർ എടുത്തുചാടി നടപടിയെടുക്കില്ലെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരെയും വേട്ടയാടുകയോ പ്രതികാരബുദ്ധിയോടെ നടപടിയെടുക്കുകയോ സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളിൽ അന്വേഷണം നടത്തുക സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. പി.എം.എൽ.എ. നിയമത്തിലെ 66(2) വകുപ്പ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡി.ജി.പിക്ക് നൽകിയ കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് വിഷയം നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറലിനും ഡയറക്ടർ…

Read More

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച്‌ മുന്‍ മന്ത്രി പി രാജീവ്

തിരുവനന്തപുരം: ചെലവ് വഹിക്കുന്നത് സ്പോണ്‍സര്‍ ആണെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിലാണ് പി രാജീവ് പ്രതികരിച്ചത്. സര്‍ക്കാര്‍ എങ്ങനെയാണ് ഒരു സ്പോണ്‍സറെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക കാരണങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണമാണ് ഉപയോഗിക്കേണ്ടത്. അവിടെ സ്പോണ്‍സര്‍ വരുമ്പോള്‍ സര്‍ക്കാര്‍ മറ്റ് സ്വാധീനങ്ങള്‍ക്ക് വഴങ്ങേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. സ്വാധീനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങളുടെ ചിലവ് സര്‍ക്കാരില്‍ നിന്ന് കണ്ടെത്തുന്നതെന്നും പി രാജീവ് പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ സ്പോണ്‍സറെ കാണാന്‍…

Read More