Headlines

മുഖ്യമന്ത്രിയുടെ മഴക്കെടുതി യാത്ര; വിമാനച്ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനി നൽകിയെന്ന് സൂചന

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയുടെ ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ വഹിച്ചതായി സൂചന. യാത്രയ്ക്കായി ഉപയോഗിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ. ജെ. ജോർജിന്റെ കുടുംബ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റേതാണെന്നാണ് വിവരം. ചിപ്സണിന് കേളചന്ദ്ര ഏവിയേഷൻ നൽകിയ ഇൻവോയ്സ് പ്രകാരം ആകെ 19,88,595 രൂപയാണ് യാത്രാച്ചെലവ്. ഇതിൽ വിമാനച്ചാർജ് 16,85,250 രൂപയും 18 ശതമാനം ജിഎസ്ടിയായി 3,03,345 രൂപയും ഉൾപ്പെടുന്നു. കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽനിന്നാണ്…

Read More

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് യാത്രയ്ക്ക് ചിപ്‌സൺ പണം നൽകിയെന്ന് രേഖകൾ

കൊച്ചി: മുഖ്യമന്ത്രി വി. ഡി. സതീശൻ മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ചിപ്‌സൺ ഏവിയേഷൻ വഹിച്ചതായി വ്യക്തമാക്കുന്ന ഇൻവോയ്സ് രേഖകൾ പുറത്ത്. കേളചന്ദ്ര ഗ്രൂപ്പിന്റെ എംബ്രയർ ഫെനോം 100 വിമാനത്തിൽ നടത്തിയ യാത്രയ്ക്ക് 19,88,595 രൂപയാണ് ചിപ്‌സൺ ഏവിയേഷൻ നൽകിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ സേവനം നൽകിയിരുന്ന ചിപ്‌സൺ ഏവിയേഷൻ കരാർ പുതുക്കുന്നതിനായി സർക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കമ്പനി പണം നൽകിയതെന്ന വിവരം പുറത്തുവരുന്നത്. ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ സർക്കാർ…

Read More

മുഖ്യമന്ത്രിയുടെ യാത്രച്ചെലവ് ആരാണ് വഹിക്കുന്നത്?; വെളിപ്പെടുത്തണമെന്ന് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ചാർട്ടേഡ് വിമാന യാത്രകളുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി. രാജീവ്. ഹെലികോപ്ടർ വാടക പുതുക്കുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയിരിക്കുന്ന കമ്പനിയുടെ ചെലവിലാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതെങ്കിൽ അത് ഗുരുതരമായ കുറ്റമാണെന്നും പി. രാജീവ് ആരോപിച്ചു. അഴിമതിയുടെയും ധൂർത്തിന്റെയും പര്യായമായി യുഡിഎഫ് സർക്കാർ മാറിയെന്നും കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പി. രാജീവ് കുറ്റപ്പെടുത്തി. ഇത്രയും ധിക്കാരത്തോടെ…

Read More

സ്വകാര്യ വ്യക്തികളുടെ ചെലവിൽ യാത്ര ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും ഇനിയും അത്തരം യാത്രകൾ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യാത്രയ്ക്കായി സർക്കാരിന്റെ ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീനാരായണ ഗുരു സമാധി ആചരണത്തിൽ പങ്കെടുത്ത ശേഷം മലപ്പുറത്ത് ആറ് പേർ മരിച്ച സംഭവസ്ഥലത്ത് അതിവേഗം എത്തേണ്ട സാഹചര്യമുണ്ടായതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിമാനയാത്ര സ്പോൺസർ ചെയ്ത…

Read More

മുഖ്യമന്ത്രിയുടെ എ ഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ

​തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്ഇബി ജീവനക്കാരുമൊത്തുള്ളതായി നിർമ്മിച്ച വൈറൽ എഐ ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് എതിLമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മെറ്റയുടെ ഈ നടപടി. രാജ്യത്ത് ലഭ്യമാല്ലെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ എഐ ഡാൻസ് വീഡിയോ കാണാൻ സാധിക്കും. ​ തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലെ സുഹൃത്തും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡാൻസ് വീഡിയോ നിർമ്മിച്ചത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ…

Read More