കേരള രാഷ്ട്രീയത്തിലെ ഐതിഹാസിക നേതാവും പ്രതിപക്ഷ ബഹുമതികളേറെ ഏറ്റുവാങ്ങിയ ജനകീയ വിപ്ലവകാരിയുമായിരുന്നു വി.എസ്. അച്യുതാനന്ദൻ (വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ). പോരാട്ടവീര്യവും അടിയുറച്ച ആദർശബോധവും കൊണ്ട് സാധാരണക്കാരുടെ മനസ്സിൽ വേരൂന്നിയ അദ്ദേഹം 1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിൽ ജനനം.
“സമരം തന്നെ ജീവിതം” എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വി.എസ്, രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന ജനകീയ പ്രതിബിംബമായി നിലകൊണ്ടു.
ജൂലൈ 21 സ.വി.എസ് അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രത്തിൽ പതാക ഉയർത്തി. വലിയചുടുകാട് വി.എസ് സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി .സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
വൈകുന്നേരം 05:00 ന് അനുസ്‌മരണ പൊതുസമ്മേളനം പാർടി പോളിറ്റ് ബ്യൂറോ അംഗംവും പ്രതിപക്ഷ നേതാവുമായ ശ്രീ: പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
