Headlines

മുട്ടിൽ മരംമുറി കേസ്:അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി; ചോറ്റാനിക്കര കോടതി വിചാരണ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി.

ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിക്കാനിരിക്കുന്ന വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മാത്രമല്ല, കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.​

ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഹർജി തള്ളിയ കോടതി, വിചാരണയുമായി മുന്നോട്ടുപോകാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading