Headlines

ബിഹാറിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതായി പരാതി

പട്ന: ബിഹാറിലെ സമസ്തിപൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സംഘം ക്യാമറയിൽ പകർത്തിയതായും പരാതിയുണ്ട്. പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജഗത്സിംഗ്പൂരിലൂടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കാനായി പെൺകുട്ടി വഴിയിൽ നിർത്തിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ പ്രദേശവാസികളായ സംഘം ഇവരെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പെൺകുട്ടിയെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും ആരോപണമുണ്ട്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

അടുത്തിടെ ബിഹാറിലെ ജാമുയിയിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായിരുന്നു. കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading