Headlines

ബിഹാറിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതായി പരാതി

പട്ന: ബിഹാറിലെ സമസ്തിപൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സംഘം ക്യാമറയിൽ പകർത്തിയതായും പരാതിയുണ്ട്. പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ജഗത്സിംഗ്പൂരിലൂടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കാനായി പെൺകുട്ടി വഴിയിൽ നിർത്തിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ പ്രദേശവാസികളായ സംഘം ഇവരെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പെൺകുട്ടിയെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും ആരോപണമുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ…

Read More

യുപിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രണ്ട് പൊലീസുകാരടക്കം നാല് പേർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഹസൻപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിനിയാണ് യുവതി. അമ്രോഹയിലെ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സഹായിക്കാമെന്ന് പരിചയക്കാരിയായ ഒരു സ്ത്രീ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് യുവതി മോഹിത്തിനെ പരിചയപ്പെടുന്നത്. സെപ്റ്റംബർ 21ന് സോനിപത്തിൽവച്ച്…

Read More