അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ചികിത്സാപ്പിഴവില്ലെന്ന് മന്ത്രി; ആരോഗ്യവകുപ്പിനെതിരെ വിമർശനം ശക്തം
തിരുവനന്തപുരം: അട്ടപ്പാടിയിൽ നാലുമാസത്തിനിടെ 10 ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരായ വിമർശനം ശക്തമാകുന്നതിനിടെ, മരണങ്ങൾ ചികിത്സാപ്പിഴവുമൂലമല്ലെന്ന് മന്ത്രി കെ. മുരളീധരൻ. ജനിക്കുമ്പോൾതന്നെ കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതാണ് മരണങ്ങൾക്ക് കാരണമായതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഒരാഴ്ചയ്ക്കിടെ നാല് നവജാത ശിശുക്കൾ മരിച്ച സംഭവത്തിലും ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ ചർച്ചയാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പ്രതിസന്ധി വിലയിരുത്താനും അടിയന്തര പരിഹാരങ്ങൾ കണ്ടെത്താനും വിദഗ്ധ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘം അട്ടപ്പാടിയിൽ ക്യാമ്പ് ചെയ്യും. വരുംദിവസങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്പൂർണ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും മന്ത്രി…
