Headlines

ചേർത്തല അനന്തു വധക്കേസ്: ഒന്നും പത്തും പ്രതികൾക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴ

ചേർത്തല: മുൻവൈരാഗ്യത്തെ തുടർന്ന് 17 അംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയ 17കാരൻ അനന്തുവിന്റെ വധക്കേസിൽ ഒന്നാം പ്രതിക്കും പത്താം പ്രതിക്കും ജീവപര്യന്തം കഠിനതടവ്. ഒരു ലക്ഷം രൂപ വീതം പിഴയും ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. അഡീഷണൽ സെഷൻസ് കോടതി മൂന്നിലെ ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ പ്രഖ്യാപിച്ചത്. വയലാർ പഞ്ചായത്ത് 13-ാം വാർഡ് തൈവീട്ടിൽ ശ്രീക്കുട്ടൻ (32), ആറാം വാർഡ് പാറേഴത്ത് വീട്ടിൽ അതുൽ (28) എന്നിവരെയാണ് ശിക്ഷിച്ചത്. 2017 ഏപ്രിൽ അഞ്ചിന് രാത്രി…

Read More