മദ്യപിച്ച് വാഹനമോടിച്ചാൽ ₹10,000 പിഴ; അദാലത്തിൽ എത്തിയാൽ ശിക്ഷയില്ല!
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴയും ആറുമാസം വരെ തടവും വ്യവസ്ഥ ചെയ്യുന്ന നിയമം നിലനിൽക്കുമ്പോഴും, കോടതിയിലെത്തുന്ന കേസുകളിൽ പലതിലും കുറ്റക്കാർ കടുത്ത ശിക്ഷയില്ലാതെ രക്ഷപ്പെടുന്നതായി ആക്ഷേപം. റോഡപകടങ്ങളിൽ ജീവനുകൾ പൊലിയുകയും നിരവധി പേർ സ്ഥിരമായ അംഗവൈകല്യത്തിന് ഇരയാകുകയും ചെയ്യുമ്പോഴും നിയമനടപടികളിലെ പഴുതുകൾ നിയമലംഘകർക്ക് തുണയാകുന്നുവെന്നാണ് വിമർശനം. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഏർപ്പെടുത്തിയ അദാലത്ത് സംവിധാനവും മദ്യപിച്ച് വാഹനമോടിക്കുന്നവർ പ്രയോജനപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. പിഴയോ മറ്റ് ശിക്ഷാനടപടികളോ കൂടാതെ കേസുകളിൽനിന്ന് ഒഴിവാകാനുള്ള അവസരമായി അദാലത്തുകൾ മാറുന്ന സാഹചര്യമുണ്ടെന്നും…
