Headlines

മദ്യപിച്ച് വാഹനമോടിച്ചാൽ ₹10,000 പിഴ; അദാലത്തിൽ എത്തിയാൽ ശിക്ഷയില്ല!

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴയും ആറുമാസം വരെ തടവും വ്യവസ്ഥ ചെയ്യുന്ന നിയമം നിലനിൽക്കുമ്പോഴും, കോടതിയിലെത്തുന്ന കേസുകളിൽ പലതിലും കുറ്റക്കാർ കടുത്ത ശിക്ഷയില്ലാതെ രക്ഷപ്പെടുന്നതായി ആക്ഷേപം. റോഡപകടങ്ങളിൽ ജീവനുകൾ പൊലിയുകയും നിരവധി പേർ സ്ഥിരമായ അംഗവൈകല്യത്തിന് ഇരയാകുകയും ചെയ്യുമ്പോഴും നിയമനടപടികളിലെ പഴുതുകൾ നിയമലംഘകർക്ക് തുണയാകുന്നുവെന്നാണ് വിമർശനം. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഏർപ്പെടുത്തിയ അദാലത്ത് സംവിധാനവും മദ്യപിച്ച് വാഹനമോടിക്കുന്നവർ പ്രയോജനപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. പിഴയോ മറ്റ് ശിക്ഷാനടപടികളോ കൂടാതെ കേസുകളിൽനിന്ന് ഒഴിവാകാനുള്ള അവസരമായി അദാലത്തുകൾ മാറുന്ന സാഹചര്യമുണ്ടെന്നും…

Read More

അമിതവേഗത്തിൽ കാറോടിച്ച് റീൽസ്; 16കാരൻ പിടിയിൽ, അമ്മയ്ക്കെതിരെയും കേസ്

പത്തനംതിട്ട: അമിതവേഗത്തിൽ അപകടകരമായി കാറോടിച്ച് ദൃശ്യങ്ങൾ റീൽസാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ 16കാരനെ പൊലീസ് പിടികൂടി. കാർ ഉടമയായ കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രായപൂർത്തിയാകാത്ത വാഹനയാത്രക്കാരനെയും പൊലീസ് പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാറിന്റെ അമിതവേഗത്തെക്കുറിച്ച് പൊലീസിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണം ശക്തമാക്കിയ പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ ഏഴംകുളത്തുവെച്ചാണ് കാർ പിടികൂടിയത്. കാറിലുണ്ടായിരുന്നവരെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് കുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംഭവത്തിൽ കാർ…

Read More

കഴക്കൂട്ടത്ത് പിഞ്ചുകുഞ്ഞിനെക്കൊണ്ട് കാറോടിപ്പിച്ചു; ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടത്ത് മൂന്നോ നാലോ വയസ്സുമാത്രം പ്രായമുള്ള കുട്ടിയെക്കൊണ്ട് തിരക്കേറിയ റോഡിലൂടെ കാറോടിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോടും ആർടിഒയോടും കമീഷൻ റിപ്പോർട്ട് തേടി. കുട്ടി കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് സ്റ്റിയറിങ് നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഡ്രൈവിങ് സീറ്റിലിരിക്കുന്ന മുതിർന്നയാൾക്കൊപ്പം കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ച് വാഹനം നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കാറിനു സമീപത്തുകൂടി യാത്ര ചെയ്യുകയായിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്….

Read More