Headlines

തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: തിരുവാലി കൊളക്കാട്ടിരിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.

എറണാകുളം കാലടി സ്വദേശിയായ സജീവനും ഭാര്യയും പ്രദേശത്തെ ഫാമിൽ ജോലി ചെയ്യുകയാണ്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഇരുവരും ജോലിക്കായി പോയ സമയത്താണ് അപകടമുണ്ടായത്.

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാനിൽ തീപിടിക്കുകയും തുടർന്ന് ഫാൻ കുഞ്ഞ് കിടന്നിരുന്ന കട്ടിലിലേക്ക് പൊട്ടിവീഴുകയുമായിരുന്നു. അപകടത്തിൽ കിടക്കയും കട്ടിലുമടക്കം പൂർണമായും കത്തിനശിച്ചു. കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading