
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മത്സരപരിപാടികൾ സംഘടിപ്പിക്കാൻ തിരുവനന്തപുരം കോർപറേഷൻ നീക്കം നടത്തുന്നതായി ആരോപണം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് നഗരപരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
